കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ ബീഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരായ കുറ്റപത്രത്തിന്റെ കരട് തയ്യാർ. റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കേസിൽ കരട് കുറ്റപത്രം പരിശോധിക്കുകയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂടി പരിശോധിച്ച ശേഷം പഴുതടച്ച കുറ്റപത്രം സെപ്റ്റംബർ ആദ്യം കോടതിയിൽ സമർപ്പിക്കും. അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും, ആസൂത്രിതമായാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
മൃതദേഹം ഒളിപ്പിച്ച രീതിയെല്ലാം ‘ആസൂത്രിത’ കൊല വ്യക്തമാക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം നടന്ന് 15 ദിവസത്തിനുള്ളിൽ പ്രധാന തെളിവുകളും, മൊഴികളും ശേഖരിച്ചുള്ള അന്വേഷണവും പൂർത്തിയായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ഫോറൻസിക് വിദഗ്ദരുടെ കണ്ടെത്തലുകളും കേസിൽ നിർണായകമാകും. സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ ടീ ഷർട്ട് ഉപയോഗിച്ച് കഴുത്തിൽ കെട്ടിവരിഞ്ഞ് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം.
കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് കണ്ടെത്തൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയും പ്രധാനമാണ്. അന്വേഷണത്തിലും, അന്തിമ കുറ്റപത്രത്തിലും പാളിച്ചകളുണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തന്നെ കേസിന്റെ എല്ലാ ഘട്ടത്തിലും മേൽനോട്ടം വഹിച്ചിരുന്നു. ജൂലൈ 28ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അസ്ഫാക് കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി 10 മണിയോടെ തോട്ടയ്ക്കാട്ടുകരയിൽ നിന്ന് പ്രതിയെ കണ്ടെത്തി. പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം