കൂട്ടായ പ്രതിരോധത്തിലൂടെ നിപ വ്യാപനം തടയാനായി: എങ്കിലും പൂര്‍ണ്ണമായി ആശ്വസിക്കാവുന്ന ഘട്ടമെത്തിയിട്ടില്ല; നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി

google news
veena jeorge.

തിരുവനന്തപുരം: കൂട്ടായ പ്രതിരോധത്തിലൂടെ നിപ വ്യാപനം തടയാനായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും പൂര്‍ണ്ണമായി ആശ്വസിക്കാവുന്ന ഘട്ടമെത്തിയിട്ടില്ല, നിരീക്ഷണം തുടരും.

CHUNGATH AD  NEW

ജന്തുജന്യരോഗങ്ങള്‍ തടയാന്‍ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. കോഴിക്കോട്ടെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ വിദഗ്ധസമിതി നിര്‍ദേശമനുസരിച്ചാകും തീരുമാനമെടുക്കുക. നിപയ്ക്കെതിരെ വരുംവര്‍ഷങ്ങളിലും പൊതുജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, കോഴിക്കോട് നിപ ബാധിതരുടെ സമ്പർക്കപട്ടികയിലുള്ള 136 പേരുടെ പരിശോധനാ ഫലം ഇന്നറിയാം. കഴിഞ്ഞ മൂന്ന് ദിവസവും പുതിയ രോഗികളില്ലാത്തതിനാൽ നിപ ആശങ്ക ഒഴിയുന്നു എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

read more നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കണം; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ള ഒൻപതുകാരനുൾപ്പെടെ നാലു പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ആദ്യം രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കണ്ടൈൻമെന്‍റ് സോൺ നിയന്ത്രണങ്ങളിൽ ഇന്നുമുതൽ ഇളവ് ലഭിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags