കൊച്ചി: പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെ. സുധാകരൻ എം.പി. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അകത്ത് പോയെങ്കിൽ പിണറായി വിജയനും ജയിലിൽ കിടക്കേണ്ടതല്ലെയെന്നും അദ്ദേഹം ചോദിച്ചു. സമരാഗ്നി വേദിയിലായിരുന്നു വിമർശനം. പ്രവർത്തകരെ ആവേശത്തിലായി എറണാകുളം ജില്ലയിൽ പ്രവേശിച്ച സമരാഗ്നി ഇന്നും ജില്ലയിൽ തുടരും.
ഫെബ്രുവരി 9 ന് തുടങ്ങിയ സമരാഗ്നി പ്രക്ഷോഭ യാത്ര 10 ദിവസം പിന്നിട്ടാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്.ആലുവയിൽ നടന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമരം നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു.
- ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെ ഷാൾ കുരുങ്ങി; യുവതിക്ക് ദാരുണാന്ത്യം
- വന്യജീവി ആക്രമണം: മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ
- കർഷക നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള നാലാം വട്ട ചർച്ചയും പരാജയപ്പെട്ടു; സമരം തുടരും
മറൈൻഡ്രൈവിൽ നടന്ന പൊതുസമ്മേളനം തെലുങ്കാന ഉപ മുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ഉദ്ഘാടനം ചെയ്തു. കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ.ജെ ജോർജ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. നാളെ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കെ. സുധാകരനും വി.ഡി സതീശനും കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂവാറ്റുപുഴയിൽ ജില്ലയിലെ അവസാന പൊതുസമ്മേളനം നടക്കും. പിന്നീട് സമരാഗ്നി പ്രക്ഷോഭയാത്ര ഇടുക്കി ജില്ലയിലേക്ക് കടക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക