×

കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു

google news
download - 2024-01-14T172129.136


മലപ്പുറം: പൊന്നാനി എരമംഗലത്ത് കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയില്‍ പി ആര്‍ ഗോപാലകൃഷ്ണന്‍ (74) ആണ് മരിച്ചത്.

എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തില്‍നിന്നാണ് കടന്നല്‍ കൂട്ടങ്ങള്‍ എത്തി ഗോപാലകൃഷ്ണനെ ആക്രമിച്ചത്. ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണന്‍. കടന്നല്‍ ആക്രമണത്തില്‍ മറ്റു നാലുപേര്‍ക്കും പരിക്കേറ്റു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags