പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് സൂചന ; ആദിത്യ ശ്രീ മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല

google news
adithya sree

 chungath new advt

തൃശൂര്‍: തിരുവില്വാമലയില്‍ എട്ടു വയസ്സുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധന ഫലം.പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കുട്ടി മരിച്ചതെന്നാണ് സൂചന.കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണത്തിലാണ് പുതിയ കണ്ടെത്തലുകള്‍.ഫോണ്‍ പൊട്ടിത്തെറിച്ചാണ് മരണമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

read more ദേ​ശീ​യ​ദി​നാ​ഘോ​ഷം: സൈ​നി​ക പ​രേ​ഡ് ​ആ​ദം എ​യ​ർ ബേ​സി​ൽ; സു​ൽ​ത്താ​ൻ സ​ല്യൂ​ട്ട്​ സ്വീ​ക​രി​ക്കും

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.ഫോറന്‍സിക് പരിശോധന ഫലം പോലീസിന് ലഭിച്ചു.രാസപരിശോധനയിലാണ് പൊട്ടാസ്യം ക്ലോററ്റിന്റെയും സള്‍ഫറിന്റെയും സാനിധ്യം കണ്ടെത്തിയതായി പറയുന്നത്.കഴിഞ്ഞ ഏപ്രില്‍ 25 നായിരുന്നു സംഭവം നടന്നത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു