ഇന്ന് പുതുവര്‍ഷപ്പിറവിയായ ചിങ്ങം ഒന്ന്. കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്.
സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും ചിങ്ങമാസം നല്‍കുന്നത്. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മകരക്കൊയ്ത്തിന് വിത്തിറക്കുന്നതും ചിങ്ങത്തിൽത്തന്നെ. ഒന്നാം കൊയ്ത്തും പുത്തരിയും ആഘോഷിച്ച് പുന്നെല്ലു കുത്തി ഒരുക്കി ആഘോഷിക്കുന്ന കാർഷികോത്സവം.
കർക്കിടക മാസത്തിലെ ദുരിതങ്ങൾക്കും കഷ്ടപ്പാടകൾക്കും അറുതിയായാണ് ചിങ്ങം പിറക്കുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മാസം. വളരെ സന്തോഷത്തോടെയാണ് ചിങ്ങ മാസത്തെ വരവേൽക്കുന്നത്.
കൃഷി ചെയ്യാൻ പറ്റിയ മാസമാണ് ചിങ്ങം. അതുവരെ ഉള്ള എല്ലാ ദാരിദ്രവും ചിങ്ങം തീർക്കും എന്നാണ് കരുതപ്പെടുന്നത്. കർക്കിടക്കത്തിൽ കൃഷിയൊന്നും ചെയ്യാൻ പറ്റാതെ ദാരിദ്ര്യത്തില്‍ അകപ്പെട്ട മനുഷ്യന്മാർക്ക് പ്രതീക്ഷയുമായാണ് ഓണം വന്നിരുന്നത്. അതുകൊണ്ട് തന്നെ ചിങ്ങ മാസം എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തിന്റെ മാസമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം