തിരുവനന്തപുരം: ഏക വ്യക്തിനിയമത്തിനും മണിപ്പുരിലെ വംശീയ ആക്രമണങ്ങൾക്കും എതിരെ യോജിച്ച പ്രക്ഷോഭത്തിനു യുഡിഎഫ്. 29ന് യുഡിഎഫ് നേതൃത്വത്തിൽ തലസ്ഥാനത്തു ബഹുസ്വരതാ സംഗമം നടത്തും. എല്ലാ മതവിഭാഗങ്ങളെയും സാമുദായിക നേതാക്കളെയും ക്ഷണിക്കുമെന്ന് മുന്നണി നേതൃയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൺവീനർ എം.എം.ഹസനും അറിയിച്ചു. ജില്ലകളിലും താഴേക്കും ഈ സംഗമങ്ങൾ നടത്തും.
Read More: വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കെത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ പ്രഖ്യാപിച്ചു
ബഹുസ്വരതാ സംഗമത്തിൽ എൽഡിഎഫിനു ക്ഷണമില്ല. ബിജെപിയുടെ ‘ബി ടീമാ’യി നിന്ന് ഏതു പ്രശ്നവും സാമുദായിക ധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന ഒരു പാർട്ടിയെ ഈ പരിപാടിയിലേക്കു വിളിക്കേണ്ട കാര്യമില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു. സിപിഎമ്മിനെ ക്ഷണിക്കാതെ എൽഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കുന്നതിൽ അനൗചിത്യമുണ്ട്. ഏക വ്യക്തിനിയമത്തിനെതിരെ കെപിസിസി പ്രഖ്യാപിച്ച പരിപാടികൾക്കു പുറമേയാണ് യുഡിഎഫിന്റെ ബഹുസ്വരതാ സംഗമം. സിപിഎമ്മിന്റെ സെമിനാറുകളിൽ മതസംഘടനകൾ പങ്കെടുക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നു സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടിയും പ്രതിഷേധിച്ചും ‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ’ എന്ന സമരപരമ്പര സംഘടിപ്പിക്കാനും യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. സെപ്റ്റംബർ 4 മുതൽ 11 വരെ പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കും. ഓരോ തദ്ദേശ സ്ഥാപന അതിർത്തിക്കുള്ളിൽനിന്നും 10 വീതം വൊളന്റിയർമാരെ തിരഞ്ഞെടുക്കും. ആ 12000 വൊളന്റിയർമാർ ഉൾപ്പെടെ കാൽലക്ഷം പേരുടെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം