തിരുവനന്തപുരം:വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ അപ്രതീക്ഷിതമായുണ്ടായ തിരയിൽ ആളുകൾ ഒരുവശത്ത് തിങ്ങികൂടിയതാണ് അപകടത്തിനിടയാക്കിയത് എന്ന് വിശദീകരിച്ച് കമ്പനി.അപകടമുണ്ടായ ശനിയാഴ്ച ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നാണ് ആൻഡമാൻ കമ്പനിയായ ജോയ് വാട്ടർ സ്പോർട്സിന്‍റെ വാദം.
സർക്കാർ ഏജൻസികൾ കമ്പനിയെ പഴിക്കുമ്പോഴാണ് കമ്പനിയുടെയും ഒഴിഞ്ഞുമാറൽ. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിന്ന ശനിയാഴ്ചയാണ് വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിൽ അപകടമുണ്ടായത്.അപ്രതീക്ഷിതമായുണ്ടായ തിരയിൽ ആളുകൾ ഒരുവശത്ത് തിങ്ങികൂടിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം
ശക്തമായ തിരയിൽപ്പെട്ട്, പാലത്തിന്‍റെ കൈവരി തകർന്നായിരുന്നു അപകടം. പക്ഷെ അന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് കമ്പനിയുടെ വാദം. സാധാരണ കോസ്റ്റൽ പൊലീസോ, ഗാർഡുകളോ മുന്നറിയിപ്പ് തരുന്നത് അനുസരിച്ച് പാലത്തിൽ സഞ്ചാരികളെ കയറ്റുന്നത് നിർത്തിവയ്ക്കാറുണ്ടെന്നും കമ്പനിയുടെ ടെക്ക്നിക്കൽ ഹെഡായ ആര്‍ രാജേന്ദ്രൻ പറയുന്നത്.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ജോയ് വാട്ടർ സ്പോർട്സ് കേരളത്തിൽ ആദ്യമായി നിർമിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് വർക്കലയിലേത്. ആൻഡമാനിലടക്കം ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ നിർമിച്ച് പരിചയമുണ്ടെന്നാണ് കമ്പനിയുടെ വാദം.എല്ലാ സുരക്ഷ മാനദ്ണ്ഡങ്ങളും പാലിച്ചാണ് നിർമാണമെന്ന് ശക്തമായ തിരയെ പാലത്തിന് പ്രതിരോധിക്കാനായില്ല.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- അക്കൗണ്ട് മരവിപ്പിക്കല്‍; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്
- ഇലക്ടറൽ ബോണ്ട് കേസ് : വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന എസ്.ബി.ഐ യുടെ ആവശ്യം തള്ളി സുപ്രീം കോടതി
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ആലപ്പുഴ കൊടുങ്കാറ്റിലും എൽഡിഎഫിനൊപ്പം ഉറച്ചു നിന്നു:യുഡിഎഫ് ആലപ്പുഴയിൽ ജയിക്കില്ല:എം വി ഗോവിന്ദൻ
അഡ്വഞ്ചർ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ ചുമതല ടൂറിസം പ്രമൊഷൻ കൗൺസിലിനും അഡ്വഞ്ചർ ടൂറിസം പ്രമൊഷൻ സൊസൈറ്റിക്കുമാണ്. അനുമതികൾ തേടിയത് ഡിടിപിസിയാണെന്നാണ് കരാർ കമ്പനി വിശദീകരിക്കുന്നത്. ഡിടിപിസിയും, അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും കരാർ കമ്പനിയും അപകടമുണ്ടാപ്പോൾ കൈലർത്തുകയാണ്. അധികൃതര്‍ പരമ്പരം കയ്യൊഴിയുമ്പോഴും അപകടം ഒരു വലിയ ദുരന്തമായി മാറാതിരുന്നത് മാത്രമാണ് ആശ്വാസം.