പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂർ എം.പി. ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ‘ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?.
അദ്ദേഹം പറഞ്ഞതില്‍ ഒരു ചെറിയ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല. അത് എന്റെ നേതാക്കള്‍ പറയും. ഞാന്‍ അങ്ങനെ രാഷ്ട്രീയം പറയുന്ന ആളല്ല. അവിടെ ഒരു ശനിയാഴ്ച വെളുപ്പിന് നുഴഞ്ഞുകയറിയുള്ള ആക്രമണത്തിന്റെ പകരംവീട്ടലാണ് നടക്കുന്നത്. അതിന് ഇസ്രയേലിന് ഏത് ലിമിറ്റ് വരെ പോകാമെന്ന് നിശ്ചയിക്കാന്‍ നമുക്ക് അവകാശമില്ല’- സുരേഷ് ഗോപി പറഞ്ഞു.
ജമ്മു കശ്മീരിന്റെ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കുമെന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംകെ മുനീര്‍ തന്റെ നല്ല സുഹൃത്താണ്. സിഎച്ച് മുഹമ്മദ് കോയയുടെ മകനായാണ് അദ്ദേഹത്തെ കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തോട് മറുപടി പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനിടെ, ഹമാസ് ഭീകരസംഘടനയാണെന്ന തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്. ഇതിന് പിന്നാലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്തുവന്നു. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനോട് ഒന്നും പറയാനില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം