തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നായ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. രാവിലെ 7.30ക്ക് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും പ്രവേശിപ്പിക്കാൻ തയാറായില്ല.
also read.. ഖത്തറിലെ എല്ലാ ഹെൽത്ത് സെന്ററുകളിലും കേസ് മാനേജ്മെന്റ് സേവനം ആരംഭിച്ചു
ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണം എന്ന് അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരൻ നിർബന്ധം പിടിച്ചു എന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ ഒപിയിൽ ഡോക്ടറെ കാണാനായത് 9.15ന് പൗഡിക്കോണം സ്വദേശി നന്ദനയ്ക്കാണ് ചികിത്സ വൈകിയത്.
പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് അച്ഛൻ ഷിബു വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നാണ് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം