ലോകമെമ്പാടുമുള്ള വഴിയോര രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി ഒ ബൈ താമര

google news
Bsn

chungath new advt

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വഴിയോര രുചികളുമായി "ഗ്ലോബൽ ഗേർമേ സ്ട്രീറ്റ് ഫെസ്റ്റ്" സംഘടിപ്പിച്ച് ഒ ബൈ താമര. നവംബർ 9 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 7.00ന് ആരംഭിക്കുന്ന സ്ട്രീറ്റ് ഫെസ്റ്റ് 10.30 വരെയാണ് ഒരുക്കിയിരിക്കുന്നത്. ഓറിയന്റൽ ആൻഡ് ഇന്റർനാഷണൽ പലഹാരങ്ങൾ, ഇന്ത്യൻ കബാബുകളും കറികളും, ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡ്, കൂടാതെ ദക്ഷിണേന്ത്യൻ ഡിലൈറ്റുകളും ബുഫേയ്‌ക്കൊപ്പം ലഭ്യമാകും.

   

read also:സാമൂഹ്യ മാധ്യമ തുറന്നുപറച്ചിലുകളോടെ മലയാളികൾ ഓല ഇലക്ട്രിക് സ്കൂട്ടറുകളെ കുറിച്ച് ശക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നു

   

കേരളത്തിലെ തട്ടുകട, ഡൽഹിയിലെ ചാട്ട്, നേപ്പാളിൽ നിന്നും ഭൂട്ടാനിൽ നിന്നും രുചികരമായ ഡിം സം കൗണ്ടറുകൾ, ചൈനയിൽ നിന്നും ഫ്രൈഡ് റൈസും നൂഡിൽസും ബ്രിട്ടനിലെ ഫിഷ് ആൻഡ് ചിപ്‌സും ബ്രസീലിൽ നിന്നുള്ള ടാക്കോകളും യുഎസ്എയിലെ ബർഗറുകളും ഇറ്റലിയിൽ നിന്നും പാസ്ത, പാൻ കൗണ്ടർ, ഐസ്ക്രീം കൗണ്ടർ ഓൺ എ വെഹിക്കിൾ എന്നിവ ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളാണ്. ഇന്ററാക്ടീവ് ലൈവ് ഫുഡ് സ്റ്റേഷനുകളിലൂടെ ഷെഫുമാരുമായി സംവദിക്കാനും അതിഥികൾക്ക് അവസരമുണ്ടായിരിക്കും.

റിസർവേഷനുകൾക്ക്: +91 471 710 0111 / +91 471 666 0888
   
   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു