കാസർകോട് ഉമ്മയും അഞ്ചുവയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

google news
kas

ഉദുമ: കാസർകോട് ജില്ലയിലെ ഉദുമയിൽ ഉമ്മയേയും അഞ്ചുവയസ്സുള്ള മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ ഉദുമ സ്വദേശി റുബീന (30), മകൾ ഹനാന മറിയം (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളനാട് ഹൈദ്രോസ് ജമാഅത്ത് സ്കൂളിൽ അധ്യാപികയാണ് റുബീന.

enlite ias final advt

മകളെയുമെടുത്ത് റുബീന കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായതിനെ  തുടർന്ന്  നടത്തിയ തിരച്ചിലിൽ സമീപത്തെ കിണറിനടുത്ത് ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. 

കിണറ്റിൽ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം