കൊല്ലം : നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത 3 ഇരുചക്ര വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. എഐ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്നു രക്ഷപ്പെടാനാണു നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചെമ്മക്കാട് റെയിൽവേ മേൽപാലത്തിനു സമീപം നടത്തിയ പരിശോധനയിൽ മുൻ ഭാഗത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെയും പിന്നിലെ നമ്പർ പ്ലേറ്റ് ഉള്ളിലേക്കു മടക്കി മാസ്ക് ഉപയോഗിച്ചു മറച്ച നിലയിലും കാണപ്പെട്ട ബൈക്ക് പിടികൂടി. തുടർനടപടികൾക്ക് ഈ വാഹനം അഞ്ചാലുംമൂട് പൊലീസിനു കൈമാറി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത നിലയിൽ സൈലൻസർ മാറ്റി അമിത ശബ്ദം പുറപ്പെടുവിച്ചതിന് മറ്റൊരു വാഹനത്തിന് എതിരെയും കേസെടുത്തു.
Read More:എണ്ണപ്പലഹാര നിർമാണം പുനരാരംഭിച്ചു
പിന്നിലെ നമ്പർ പ്രദർശിപ്പിക്കാത്ത ബൈക്ക് പിടികൂടി കേസെടുത്ത ശേഷം വെസ്റ്റ് പൊലീസ് സ്റ്റേഷനു കൈമാറി. കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ.കുഞ്ഞുമോൻ, എഎംവിഐമാരായ വി.ലിജേഷ്, വി.ബിജോയി, റോബിൻ മെൻഡസ് എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിലും ജില്ലയിൽ കർശന വാഹന പരിശോധന നടത്തുമെന്നു കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എച്ച്.അൻസാരി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം