പേരാമ്പ്ര ചാലിക്കരയിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ അപകടം; ബോര്‍ഡ് വൈദ്യുതി ലൈനിലേക്ക് വീണു, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

google news
youth-electrocuted-to-death

കോഴിക്കോട് : പേരാമ്പ്ര ചാലിക്കരയിൽ പരസ്യ ബോർഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതയ്ക്കരികിലെ പറമ്പിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു.

ഉടൻ പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കൂടെ സഹായിയായി മറ്റൊരു യുവാവ് ഉണ്ടായിരുന്നു.

also read.. ഫിലാഡല്‍ഫിയയില്‍ സണ്ടേസ്‌കൂള്‍ കുട്ടികളുടെ വിശ്വാസ പരിശീലന ക്ലാസിന് തുടക്കമായി

ഇയാൾക്ക് ഷോക്കേറ്റില്ല. അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്‍റ്, മണ്ഡലം കൗൺസിലർ, എസ്കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ - സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹസിന.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം