തൃശൂര്‍: സംസ്ഥാനത്ത് ലഹരി ഒഴുകുന്നു. ലഹരിക്കടത്തിന് മാഫിയാ സംഘങ്ങള്‍ പുതിയ വഴികളാണ് തേടുന്നത്. ഇപ്പോഴിതാ സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. കടയുടമ നെടുപുഴ സ്വദേശി വിഷ്ണു (33) ജീവനക്കാരന് പാലക്കാട് സ്വദേശി ആഷിക് (27) എന്നിവരെ കഞ്ചാവടക്കം പിടികൂടി എക്സൈസിന് കൈമാറി.
മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ലഹരിക്കടത്ത് വിവരം ലഭിച്ചത്. തൃശൂരിലേക്ക് തപാല്‍ മുഖേനെയെത്തിയ അഞ്ചുകിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പിടികൂടി.
കസ്റ്റംസ് പിടികൂടിയ കഞ്ചാവ് എക്സൈസിന് കൈമാറി. തൃശൂര്‍ നഗരത്തില്‍ പടിഞ്ഞാറെ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ മാളില്‍നിന്നാണ് അഞ്ചുകിലോ കഞ്ചാവ് തൃശൂര്‍ കസ്റ്റംസ് ആന്‍ഡ് പ്രിവന്റിവ് ഉദ്യോഗസ്ഥന്മാര് പിടികൂടിയത്.
ഏറെ നാളായി കസ്റ്റംസ് ഇവിടം നിരീക്ഷിക്കുകയായിരുന്നു. തൃശൂര്‍ കസ്റ്റംസിന് ഗുവാഹതിയില്‍നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തൃശൂരിലെ വ്യാജ വിലാസത്തിലേക്ക് ഗുവാഹതിയില്‍ നിന്ന് കഞ്ചാവ് സ്പീഡ് പോസ്റ്റില്‍ വരുന്നുണ്ടെന്ന വിവരമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം