മലപ്പുറം: വേങ്ങരയില്‍ കട പരിശോധനയ്ക്കിടെ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം. കൃത്യനിര്‍വഹണം
തടസപ്പെടുത്തിയതിനും ജീവനക്കാരന്റെ കഴുത്തിന് പിടിച്ചെന്നുമുള്ള പരാതിയില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് വേങ്ങര കുറ്റൂര്‍ മാടംചിനയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ലീഗല്‍ മെട്രോളജി തിരൂരങ്ങാടി ഇന്‍സ്പെക്ടര്‍ സജ്നയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. കടയിലെ മുദ്ര പതിപ്പിക്കാത്ത ത്രാസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ പുറത്തു നിന്നെത്തിയ ചിലര്‍ തടയുകയായിരുന്നു.
തുടര്‍ന്ന് വലിയ വാക്കേറ്റമുണ്ടായി. ഇത് മൊബൈലില്‍ പകര്‍ത്തുന്നതിടെ ഡ്രൈവറെ കഴുത്തിന് പിടിച്ചെന്നും മോശമായ രീതിയില്‍ സംസാരിച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ പരാതി.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയുണ്ട്. വേങ്ങര സ്വദേശി സെയ്ദ് ടി.പി എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരോ വര്‍ഷവും ത്രാസ് പരിശോധിച്ച് മുദ്ര പതിപ്പിക്കാണം. ഇത് ലംഘിച്ചതിന് ലീഗല്‍ മെട്രോളജി വകുപ്പ് കടയുടമയ്ക്കെതിരെ കേസെടുത്തു. രണ്ടായിരം രൂപയാണ് ഇതിനുള്ള പിഴ ചുമത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യു