
ഇടുക്കി: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 33 വർഷം കഠിനതടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി. ഇടുക്കി പൊട്ടൻകാട് സ്വദേശി മണികണ്ഠനെ ആണ് കോടതി ശിക്ഷിച്ചത്. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
read also കോടികളുടെ കുടിശിക പ്രതിസന്ധി; കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജി വെച്ചു
2020 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . പെൺകുട്ടിയുടെ വീട്ടുകാർ തീർത്ഥാടനത്തിന് പോയ ദിവസമാണ് പ്രതി കുറ്റകൃത്യം നടത്തിയിട്ടുള്ളത് . ഗർഭിണി ആയ പെൺകുട്ടി ആശുപതിയിൽ എത്തിയപ്പോഴാണ് വിവരം പുറത്താവുന്നതു. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം എന്നും കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നൽകണമെന്നും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചും കോടതി ഉത്തരവായി .
രാജാക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെയും 32 പ്രമാണങ്ങളും 3 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി . വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാവും . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















