പാലക്കാട്: വളർന്നു വരുന്ന തലമുറക്ക് സദാചാര ധാർമ്മിക ശിക്ഷണം നൽകുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണമെന്നും സുന്ദരം കോളനി സോളിഡാരിറ്റി സെന്റർ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും നഗരസഭാ കൗൺസിലർ എം.സുലൈമാൻ പറഞ്ഞു. സോളിഡാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വസ്ത്രവിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റർ കൺവീനർ റിയാസ് മേലേടത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് എം.കാജാഹുസൈൻ, എം.അബ്ദുസലാം എന്നിവർ ആശംസകൾ നേർന്നു. എ.സലാം സ്വാഗതവും നാസർ യൂസുഫ് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു