പന്തളം: പന്തളത്ത് ആര്.എസ്.എസ് കാര്യാലയത്തിനു നേരേ ആക്രമണം. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പ് ദിവസം പുതുക്കി നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്ത കാര്യാലയത്തിന്റെ ജനല്‍ പാളികള്‍ അടിച്ചു തകര്‍ത്തു.വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.
ബൈക്കില്‍ എത്തിയ ഒരു സംഘം ആളുകളാണ് അക്രമം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. പന്തളം പൊലീസ് സ്ഥലത്തെത്തി. പന്തളം എൻ.എസ്.എസ് കോളേജിലെ എ.ബി.വി.പി, എസ്.എഫ്.ഐ സംഘര്‍ഷം ക്യാമ്പസിന് പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നതിനിടയിലാണ് സംഭവം.
Read also : ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്ന് ‘2018’ പുറത്ത്
കോളേജില്‍ തെരഞ്ഞെടുപ്പ് ദിവസം മുതല്‍ എസ്.എഫ്.ഐ, എ.ബി.വി.പി സംഘര്‍ഷം നടക്കുകയാണ്. കഴിഞ്ഞദിവസം എ.ബി.വി.പിയുടെ ഏകപക്ഷീയമായ അക്രമത്തില്‍ 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കോളേജ് യൂനിയൻ ചെയര്മാൻ ഉള്‍പ്പെടെ പരിക്കേറ്റ് ചികിത്സയിലാണ്. തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാൻ പന്തളത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു