×

തെരുവുനായ ആക്രമണം വീണ്ടും; കോഴിക്കോട് ഫറോഖില്‍ 12 പേര്‍ക്ക് കടിയേറ്റു

google news
34

കോഴിക്കോട്: കോഴിക്കോട് ഫറോഖില്‍ 12 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്.

enlite 5

ആളുകളെ കടിച്ച നായ ടിപ്പര്‍ ലോറിയിടിച്ച് ചത്തു. നെല്ലൂരിലാണ് സംഭവം. ആകെ 12 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതില്‍ പത്തുവയസ്സുകാരിയും ഉള്‍പ്പെടുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ 4 പേരില്‍ ഒരാളുടെ മുഖത്ത് നിന്ന് മൂക്ക് അറ്റുപോയതായി വിവരം. നാലുപേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആളുകളെ ആക്രമിച്ച് ഓടിപോകുന്നതിനിടെയാണ് നായ ടിപ്പറില്‍ കയറി ചത്തത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് വ്യക്തമല്ല. നായയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags