തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനോടനുബന്ധിച്ച് നിയമസഭാ സമുച്ചയം നിരവധി കലാ-സാംസ്കാരിക പരിപാടികൾക്കും വേദിയാകും. പ്രധാന വേദികളിലൊന്നായ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലാണ് സാംസ്കാരിക പരിപാടികൾ നടക്കുക.
പുസ്തകോത്സവത്തിന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, സാങ്കേതിക സർവകലാശാല, ബിസ്മില്ല കോൽക്കളി സംഘം എന്നിവരുടെ നേതൃത്വത്തിൽ സംഘനൃത്തം, തിരുവാതിര, കോൽക്കളി എന്നിവ നടക്കും.
രണ്ടിന് വിദ്യാധിരാജ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ് ഉണ്ടാകും.
മൂന്നാം തീയതി കേരള സർവകലാശാലയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വയലിൻ-സോളോ, സംഘനൃത്തം, തിരുവാതിര, മാർഗ്ഗംകളി, സോളോ ഡാൻസ് എന്നിവ അരങ്ങേറും. അഞ്ചിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, മൈം എന്നീ പരിപാടികളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ വിദ്യാർഥികളുടെ കവിതയുടെ ’സംഗീതാവിഷ്കാര’വും നടക്കും.
നവംബർ ആറിന് നിയമസഭാ സാമാജികരുടെയും നിയമസഭാ ജീവനക്കാരുടെയും വിവിധ പരിപാടികളും ഉണ്ടാകും. വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത്.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം