നെന്മാറ : പൂഞ്ചേരിയിൽ റബർ തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ സുവോളജിക്കൽ പാർക്കിൽ മാറ്റി. വെറ്ററിനറി ആശുപത്രിയിൽ ആരോഗ്യനില നോക്കിയതിനു ശേഷം ക്ലിനിക്കൽ മെഡിസിൻ പ്രഫസർ ആൻഡ് ഹെഡ് ഡോ.എസ് .അജിത് കുമാർ പറഞ്ഞു വിരശല്യം മാത്രമാണു കണ്ടെത്തിയത്. മുഖമുയർത്താൻ പോലും വിഷമിച്ചിരുന്ന പുലിക്കുട്ടി ഇന്നലെ ഉച്ചയോടെ എഴുന്നേറ്റുനിന്നു വെള്ളം കുടിച്ചു. കോഴിയിറച്ചിക്കഷണവും വെള്ളവും നൽകിയെങ്കിലും കഴിച്ചില്ല. കുഴൽമന്ദം ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.ബിജു ഇന്നലെ അതിരാവിലെ എത്തി പരിശോധിച്ചു. പാലക്കാട് നെന്മാറ അയിലൂർ പൂഞ്ചേരിയിൽ റബർ തോട്ടത്തിൽ തിങ്കളാഴ്ച അവശനിലയിൽ കണ്ടെത്തിയ പുലിയെ മയക്കിയശേഷം രാത്രിയോടെ വലയിട്ടു പിടിക്കുകയായിരുന്നു.
Read More:കെഎസ്ആർടിസി നേടിയത് ഒരുകോടി രൂപ; സ്ലീപ്പർ ബസുകളുടെ എണ്ണം നൂറാക്കും
വെറ്ററിനറി കോളജ് ഡീൻ ഡോ.കെ.വിജയകുമാറിന്റെ നിർദേശപ്രകാരമാണു രാവിലെ എട്ടോടെ മയക്കുമരുന്നു കുത്തിവച്ചു മണ്ണുത്തി വെറ്ററിനറി കോളജിലേക്കു മാറ്റിയത്. രക്തവും വിസർജ്യവും ഇസിജിയും പരിശോധിച്ചു. വിരശല്യത്തിനുള്ള മരുന്നുകളും ആന്റി ബയോട്ടിക്കും ആന്റിവൈറസ് വാക്സീനുകളും നൽകി. നെന്മാറ ഡിഎഫ്ഒ കെ. മനോജും ഡോക്ടർമാറും നടത്തിയ ചർച്ചയെ തുടർന്നു കൂടുതൽ സൗകര്യപ്രദമായ പുത്തൂരിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഡോ.എസ്.അജിത്കുമാർ, ഡോ.ബി.ബിജു, കൊക്കാല വെറ്ററിനറി ആശുപത്രി മേധാവി ഡോ. ശ്യാം കെ. വേണുഗോപാൽ, ഡോ. റെജി വർഗീസ് എന്നിവർ ചികിത്സയ്ക്കു നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം