യൂസഫ് അരിയന്നൂർ
തൃശ്ശൂർ: 1998നു ശേഷമുള്ള ആറ് തിരഞ്ഞെടുപ്പുകളിലും മുന്നണികളെ മാറിമാറി പരീക്ഷിച്ച തൃശൂർ മണ്ഡലത്തിൽ ആര് വാഴും ആര് വീഴും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അതത് രാഷ്ട്രീയ സമയത്തെ സാഹചര്യമാണ് തൃശൂർ മണ്ഡലത്തിന്റെ ഗതി നിർണയിക്കുന്നത്. എന്റെ സ്വന്തം തൃശൂർ എന്ന് പറഞ്ഞിരുന്ന സാക്ഷാൽ കെ കരുണാകരനെ പോലും തോൽപ്പിച്ച മണ്ഡലമാണ് തൃശ്ശൂർ. അപ്പോഴും ക്ഷണിച്ചു വന്നവരായ പിസി ചാക്കോയെയും സി കെ ചന്ദ്രപ്പനെയും മണ്ഡലം കൈവിട്ടതും ഇല്ല.
ഇത്തവണ ടി എൻ പ്രതാപൻ എംപി വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ എതിരിടാൻ എത്തുന്നത് മുൻ മന്ത്രി കൂടിയായ വിഎസ് സുനിൽകുമാർ ആണ്.ഒപ്പം കഴിഞ്ഞതവണ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ സുരേഷ് ഗോപി മണ്ഡലം പിടിക്കുമെന്ന പ്രതീക്ഷയിൽ വീണ്ടും എത്തിയിരിക്കുകയാണ്.
മണ്ഡലത്തിൽ നല്ല അടിത്തറയുള്ള നേതാക്കളാണ് ടി എൻ പ്രതാപനും സുനിൽകുമാറും. സുരേഷ് ഗോപിക്ക് ആണെങ്കിൽ സിനിമ താര പരിവേഷം നൽകുന്ന സ്വീകാര്യതയും ഉണ്ട്.കഴിഞ്ഞതവണ ടി എൻ പ്രതാപന് കിട്ടിയത് 93633 വോട്ടിന്റെ ഭൂരിപക്ഷമാണ്. അതായത് ചരിത്രത്തിലെ ഏറ്റവും ഉയർ ന്ന ഭൂരിപക്ഷമാണ് യുഡിഎഫിന് കിട്ടിയത് എന്നർത്ഥം.
ആൾക്കൂട്ടത്തിന്റെ നടുവിലും, അന്തിക്കാടിന്റെ പാട വരമ്പുകളിലും സുനിൽകുമാറിനെ തൃശൂർകാർക്ക് എപ്പോഴും കാണാവുന്ന പരിചിത മുഖമാണ്. രാഷ്ട്രീയ ബന്ധങ്ങളുടെ പുറത്തേക്കുള്ള ബന്ധങ്ങളും സുനിൽകുമാറിന് തൃശൂർ ഉണ്ട്.
മോദിയുടെ ഗ്യാരണ്ടി എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിലൂടെ മണ്ഡലം പിടിക്കാൻ ദേശീയ നേതൃത്വം തന്നെ ആശീർവതി ചാനയിച്ച സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. ദേശീയ നേതൃത്വം കണ്ണും നട്ടിരിക്കുന്ന മണ്ഡലം കൂടി ആണ് തൃശ്ശൂർ മണ്ഡലം.
മണ്ഡലത്തിൽ ബിജെപിയുടെ ഭൂരിപക്ഷമുയർത്താനായത് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ആയിരുന്നു. 2009ൽ 54000 വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 2014 ൽ 1.2 ലക്ഷമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2.9 ലക്ഷം ആയി ഉയരുകയും ചെയ്തു.
ഗുരുവായൂർ, മണലൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, തൃശ്ശൂർ, നാട്ടിക, പുതുക്കാട് തുടങ്ങിയ നിയസഭ മണ്ഡലങ്ങൾ ചേർന്ന തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തുണച്ചത് കോൺഗ്രസിനെ ആയിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത് എൽഡിഎഫിനൊപ്പവും നിന്നു.