×

ആക്സിസ് എസ് പി, ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

google news
.

കൊച്ചി: എസ്&പി ബിഎസ്ഇ സെന്‍സെക്സ് ടിആര്‍ഐയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ടിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. ഫെബ്രുവരി 8ന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ഫെബ്രുവരി 22-ന് അവസാനിക്കും. കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങള്‍ക്കും നിക്ഷേപിക്കാം.

പാസീവ് നിക്ഷേപ രീതികള്‍ കൂടുതലായി സ്വീകരിക്കുന്ന നിക്ഷേപകരുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതിയെന്നും, വൈവിധ്യവല്‍കൃതമായ നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് പദ്ധതിയുടെ അവരണത്തിലൂടെ ദൃശ്യമാണെന്നും ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.

ഇന്ത്യ ശക്തമായ ജിഡിപിയുമായി വളരുമ്പോള്‍ അതില്‍ പങ്കാളികളാവാന്‍ നിക്ഷേപകര്‍ക്കും അവസരം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ആക്സിസ് എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക