കൊച്ചി: പ്രമുഖ ടെക്നോളജി കമ്പനിയായ വരാനിയം ക്ലൗഡ് ലിമിറ്റഡ് ഓഹരി ഉടമകള്‍ക്കായി നടത്തുന്ന അധിക ഓഹരി വില്‍പ്പന വ്യാഴാഴ്ച (സെപ്റ്റംബര്‍ 28) ആരംഭിക്കും. ഇതുവഴി 49.46 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 123 രൂപയാണ് പ്രതി ഓഹരി വില.
സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഭാവി വികസന പദ്ധതികള്‍ക്കുമായി വിനിയോഗിക്കും. ഓഹരി വില്‍പ്പന ഒക്ടോബര്‍ 4ന് അവസാനിക്കും. 2023 സെപ്റ്റംബര്‍ 15ന് മുമ്പായി നിക്ഷേപിച്ച ഓഹരിയുടമകള്‍ക്കാണ് അധിക ഓഹരി വാങ്ങാന്‍ യോഗ്യത. വാങ്ങുന്ന ഓഹരി തുകയുടെ 50 ശതമാനം അപേക്ഷാ സമയത്ത് അടക്കണം. ബാക്കി 50 ശതമാനം കമ്പനി ആവശ്യപ്പെടുന്ന സമയത്ത് നിക്ഷേപിച്ചാല്‍ മതിയാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം