വത്തിക്കാന്‍ സിറ്റി: മംഗോളിയയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസ്വാതന്ത്ര്യത്തെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മംഗോളിയന്‍ സന്ദര്‍ശനവേളയിലാണ് മംഗോളിയന്‍ സാമ്രാജ്യ സ്ഥാപകന്‍ ചെങ്കിസ്ഖാന്റെ കാലം മുതല്‍ നിലനിന്നിരുന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞത്.
also read.. വെള്ളം കുടിക്കാൻ മറന്നുപോകുന്നോ? ഈ വഴികളൊന്ന് പരീക്ഷിച്ചു നോക്കൂ
ഒരു കത്തീഡ്രലില്‍ ഉള്‍ക്കൊള്ളാവുന്നത്ര കത്തോലിക്കാ വിശ്വാസികള്‍ മാത്രമാണ് മംഗോളിയയിലുള്ളത്, ഏകദേശം 1450 പേര്‍. എന്നാല്‍, ആദ്യമായി മംഗോളിയയില്‍ എത്തുന്ന മാര്‍പാപ്പയ്ക്ക് പരമ്പരാഗത രീതിയില്‍ പ്രൗഢോജ്ജ്വലമായ വരവേല്‍പ്പ് തന്നെ അവര്‍ നല്‍കി.
മംഗോളിയന്‍ പ്രസിഡന്റ് ഉഗ്നാഗിന്‍ കുറെല്‍സുഗുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. യുവത്വവും പൗരാണികതയും പുതുമയും പാരമ്പര്യത്തിന്റെ സമൃദ്ധിയും നിറഞ്ഞുനില്‍ക്കുന്ന മംഗോളിയയില്‍ സമാധാനത്തിന്റെ തീര്‍ഥാടകനായാണു വന്നിരിക്കുന്നതെന്ന് സന്ദര്‍ശക ഡയറിയില്‍ മാര്‍പാപ്പ കുറിച്ചു.
രാഷ്ട്രീയ അജന്‍ഡകളൊന്നുമില്ലാത്ത കത്തോലിക്കാ സഭയെ സര്‍ക്കാരുകള്‍ ഭയക്കേണ്ടതില്ലെന്ന് ബിഷപ്പുമാരും പുരോഹിത സംഘവും ഉള്‍പ്പെട്ട സദസ്സിനോട് മാര്‍പാപ്പ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA