സ്റേറാക്ഹോം: സ്വീഡനില്‍ വീണ്ടും പ്രതിഷേധ പ്രകടനത്തിനിടെ ഖുറാന്‍ കത്തിച്ചു. ഇസ്ലാം വിരുദ്ധ പ്രവര്‍ത്തകന്‍ സല്‍വാന്‍ മോമിക ആരംഭിച്ച ഖുറാന്‍ കത്തിക്കല്‍ പരിപാടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതു തടയാന്‍ നൂറോളം പേര്‍ എത്തി.
also read.. യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതി: ചര്‍ച്ചയ്ക്ക് തുര്‍ക്കി പ്രസിഡന്റ് റഷ്യയില്‍
സംഘര്‍ഷത്തെ തുടര്‍ന്ന് 15 പേരെ അറസ്ററ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ എതിര്‍ത്തും അനുകൂലിച്ചും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞ മാസങ്ങളിലും സ്വീഡന്‍, ഡെന്മാര്‍ക് എന്നിവിടങ്ങളില്‍ തീവ്ര വലതുപക്ഷ അനുകൂലികള്‍ ഖുറാന്‍ കത്തിച്ചത് മുസ്ളിം രാജ്യങ്ങളുടെ വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. ഡെന്മാര്‍ക് മതഗ്രന്ഥങ്ങളെ അവഹേളിക്കുന്നത് വിലക്കി നിയമനിര്‍മാണം നടത്താനും തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍, മതനിന്ദ കുറ്റകരമാക്കുന്ന നിയമങ്ങള്‍ സ്വീഡന്‍ 1970ല്‍ ഉപേക്ഷിച്ചതാണ്. ഇത് പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം