ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ നാണയത്തിന് 192 കോടി രൂപയുടെ മൂല്യം. നാല് കിലോഗ്രാം സ്വര്‍ണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് ഇതു നിര്‍മിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ എക്കാലത്തെയും വിലപിടിപ്പുള്ള നാണയമാണിത്. ആഡംബര ലൈഫ്സ്റൈ്റല്‍ ബ്രാന്‍ഡായ ഈസ്ററ് ഇന്ത്യ കമ്പനിയാണ് നാണയം നിര്‍മിച്ചിരിക്കുന്നത്. ദി ക്രൌണ്‍ എന്നു പേരും നല്‍കിയിരിക്കുന്നു. രാജ്ഞിയുടെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്.
16 മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 9.6 ഇഞ്ചിലധികം വ്യാസവും, ബാസ്കറ്റ് ബോളിന്റെ വലിപ്പവും, 2 പൗണ്ടിലധികം ഭാരമുണ്ട്. മേരി ഗില്ലിക്, ആര്‍നോള്‍ഡ് മച്ചിന്‍, റാഫേല്‍ മക്ലൂഫ്, ഇയാന്‍ റാങ്ക് ബ്രോഡ്ലി എന്നിവരാണ് നാണയത്തിന്‍റെ ഛായാചിത്രങ്ങള്‍ വരച്ചത്.
also read.. വീണ്ടും ട്വിസ്ററ്: പ്രിഗോഷിന്‍ മരിച്ചിട്ടില്ല, കരീബിയന്‍ ദ്വീപില്‍ താമസിക്കുന്നു?
ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന കിരീടത്തിന്റെ രൂപം അതിസൂക്ഷ്മമായാണ് നിര്‍മിച്ചിരിക്കുന്നത്. വജ്രങ്ങള്‍ മുറിച്ച് ഓരോന്നായി പതിപ്പിക്കുകയായിരുന്നു.
അതേസമയം, ലേലത്തില്‍ വിറ്റ ഏറ്റവും വിലയേറിയ നാണയമെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഡബിള്‍ ഈഗിളിന്‍റെ പേരിലാണ്. 18.9 മില്യണ്‍ ഡോളറായിരുന്നു ഇതിന്‍റെ വില. 2021 ജൂണില്‍ സോത്ത്ബൈസ് ന്യൂയോര്‍ക്കില്‍വെച്ചായിരുന്നു ലേലം. എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്കായി പുറത്തിറക്കിയ നാണയം ലേലം ചെയ്യുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം