ഇന്ത്യക്കാര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടിലും വിസയ്ക്ക് അപേക്ഷിക്കാം: യുഎസ്

google news
frankfurt_us_visa

ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യക്കാര്‍ക്ക് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലും വിസയെടുക്കാനുള്ള സൗകര്യമൊരുക്കി യു.എസ് കോണ്‍സുലേറ്റ്. വിസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

നിലവില്‍ യു.എസ് വിസക്ക് അപേക്ഷിച്ച ശേഷം ഇന്ത്യയിലെ വിവിധ സെന്ററുകളില്‍ ഇന്‍ര്‍വ്യു തീയതിക്കായി ഒരു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

ഈ സാഹചര്യത്തില്‍, ബിസിനസ് (ബി1), ടൂറിസ്ററ് (ബി2) വിസകള്‍ക്കുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയും ഇനിമുതല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്താനാവും. വിസക്ക് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 441 ദിവസത്തിന് ശേഷമാണ് ഹൈദരബാദില്‍ ഇന്റര്‍വ്യുവിന് തീയതി ലഭിക്കുക.

also read.. തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ!

ചെനൈ്നയില്‍ ഇത് 486 ദിവസവും ഡല്‍ഹിയില്‍ 521 ദിവസവും മുംബൈയില്‍ 571 ദിവസവും കൊല്‍ക്കത്തയില്‍ 607 ദിവസവുമാണ് കാത്തിരിപ്പ് കാലാവധി. എന്നാല്‍, അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ മൂന്ന് ദിവസത്തിനുള്ളില്‍ യു.എസ് വിസക്കുള്ള ഇന്റര്‍വ്യുവിന് തീയതി ലഭിക്കും.

ബാങ്കോക്കില്‍ നേരത്തെ തന്നെ സമാന സൗകര്യം യുഎസ് കോണ്‍സുലേറ്റ് ഒരുക്കിയിരുന്നു.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags