വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃത്വത്തിന് ആശംസകളുമായി എം ജി ശ്രീകുമാർ

google news
mg srikumar

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിക്കു വിജയശംസകളുമായി മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ. ജേക്കബ് കുടശനാട് (ചെയർമാൻ), ജിനേഷ് തമ്പി (പ്രസിഡന്റ എന്നിവർ നയിക്കുന്ന അമേരിക്ക റീജിയൻ ടീം കഴിവുറ്റ നേതൃനിരയാണെന്നും മികച്ച പ്രവർത്തങ്ങൾ കാഴ്ച വെക്കാനുള്ള എല്ലാ ആശംസകളും അമേരിക്ക റീജിയന് നേരുന്നതായി എം ജി ശ്രീകുമാർ അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16 ശനിയാഴ്‌ച 8:30 പിഎം നു സംഘടിപ്പിചിരിക്കുന്നത്

ഗസ്റ്റ് ഓഫ് ഓണറായി ശശി തരൂർ എംപി, മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , ഫിലിം മേക്കർ ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ് ജൂനിയർ ഓണസന്ദേശം നൽകി സംസാരിക്കും. എം ജി ശ്രീകുമാർ, വി ടി ബൽറാം ഫെലിസിറ്റേഷൻ അഡ്രസ് നൽകും.

also read.. കേരളം നിപയുടെ പിടിയിലോ?; ആശങ്ക ഒഴിയുന്നില്ല; ഇതുവരെ 6 പോസിറ്റീവ് കേസുകൾ, 2 മരണം; ഇന്ന് കൂടുതൽ ഫലം പുറത്തുവരും
ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ബയേണിയൽ കോൺഫറൻസ് വേദിയാക്കിയാണ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃനിരയെ തെരഞ്ഞെടുത്തത്. അമേരിക്കയിലെ എല്ലാ പ്രൊവിൻസ് പ്രതിനിധികളും പ്രോഗ്രാമിൽ സജീവ സാന്നിധ്യമായിരിക്കും.

സെപ്റ്റംബർ 16 പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം