ന്യൂയോര്‍ക്ക്: മരണത്തിനു ശേഷം ജീവിതം എന്നൊന്നുണ്ടെന്ന് തറപ്പിച്ചു പറയുന്നു യു.എസിലെ റേഡിയേഷന്‍ ഓങ്കോളജിസ്ററ് ഡോ. ജെഫ്രി ലോങ്. മരണാസന്നരായ അയ്യായിരത്തിലേറെ പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാദം.
also read.. രാത്രിയിൽ കിടക്കുന്നതിന് മുൻപ് പാൽ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ
മരണാസന്നരായ രോഗികളില്‍ 45 ശതമാനത്തിനും ശരീരമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം തയാറാക്കിയ പ്രബന്ധത്തില്‍ വിവരിക്കുന്നു. അവരുടെ പ്രജ്ഞ ശരീരത്തില്‍ നിന്ന് നഷ്ടമായിരിക്കും. ഈയവസ്ഥയില്‍ തങ്ങളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതായി ആളുകള്‍ പറയുന്നു. ചിലര്‍ തുരങ്കത്തിലൂടെ കടന്നുപോകുന്നു. അതിനു ശേഷം അവര്‍ വെളിച്ചത്തിലെത്തുന്നു. അവിടെ അവരുടെ വളര്‍ത്തുമൃഗങ്ങളടക്കമുള്ള പ്രിയപ്പെട്ടവര്‍ സ്വീകരിക്കാനായി കാത്തിരിപ്പുണ്ടാകും. കൂടുതല്‍ ആളുകളും വല്ലാത്ത സമാധാനവും ശാന്തതയും അനുഭവിക്കുന്നതായാണ് അവരെല്ലാം പറഞ്ഞതെന്നും ഡോ. ലോങ്.
മറ്റൊരു ലോകം എന്ന് പറയുന്നത് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ അനുഭവം പോലെ അവര്‍ക്ക് തോന്നുന്നു എന്നും അദ്ദേഹം എഴുതുന്നു. അതേസമയം, ഈ അനുഭവത്തിന് ശാസ്ത്രീയമായ വിശദീകരണം നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ് എന്ന ആശയത്തിനു നിര്‍വചനം നല്‍കാനാണ് പ്രബന്ധത്തില്‍ ഡോക്ടര്‍ ശ്രമിച്ചിരിക്കുന്നത്. ഹൃദയമിടിപ്പ് നിലച്ചവരോ, കോമയിലോ മസ്തിഷ്ക മരണം സംഭവിച്ച അവസ്ഥയിലോ ആയ ആളുകള്‍ കാണുകയും കേള്‍ക്കുകയും വികാരങ്ങള്‍ അനുഭവിക്കുകയും മറ്റ് ജീവികളുമായി ഇടപഴകുകയും ചെയ്യുന്ന വ്യക്തമായ അനുഭവമെന്നാണ് അദ്ദേഹം നല്‍കുന്ന നിര്‍വചനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം