വാഷിങ്ടണ്‍: ബഹിരാകാശ ടൂറിസം പദ്ധതിയുടെ ഭാഗമായി വിര്‍ജിന്‍ ഗാലക്റ്റിക് മൂന്നാമത്തെ സംഘത്തെയും ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നു. യു.എസ് നിക്ഷേപകനായ കെന്‍ ബാക്സറ്റര്‍, ദക്ഷിണാഫ്രിക്കന്‍ നിക്ഷേപകന്‍ ടിമോത്തി നാഷ്, റെനാര്‍ഡ് മോട്ടോര്‍ സ്പോര്‍ട്ട് ഉടമ അഡ്രിയാന്‍ റെയ്നാര്‍ഡ് എന്നിവരും കമ്പനിയുടെ മുഖ്യശാസ്ത്രജ്ഞനും പൈലറ്റുമാരും സംഘത്തിലുണ്ടായിരുന്നു.
ഗാലക്റ്റിക് 03 എന്ന ബഹിരാകാശ വിമാനമാണ് യാത്ര പൂര്‍ത്തിയാക്കിയത്. വിര്‍ജിന്‍ മദര്‍ഷിപ്പിലാണ് വിമാനത്തെയും അതിലുള്ള യാത്രികരെയും ബഹിരാകാശത്തേക്ക് എത്തിക്കുക. തിരിച്ചു വരുന്നത് വിമാനം മദര്‍ഷിപ്പിന്റെ സഹായമില്ലാതെയായിരിക്കും.
also read.. ടാറ്റൂ ചെയ്യുന്നവര്‍ക്ക് ഓസ്ട്രിയയില്‍ യാത്രാ സൗജന്യം
44,867 അടി ഉയരം വരെ മദര്‍ഷിപ്പിന്റെ സഹായത്തോടെ കുതിക്കുന്ന സ്പേസ് ഫ്ലൈറ്റ് പിന്നീട് അതില്‍ നിന്നും വേര്‍പ്പെടുകയാണു ചെയ്യുക. മദര്‍ഷിപ്പും റീഎന്‍ട്രി ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പുരനുരപയോഗിക്കാന്‍ സാധിക്കും.
|
|