ബാഡ്മിന്റന്‍ താരം എച്ച് എസ് പ്രണോയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്

google news
Bdb

enlite 5

മുംബൈ : ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റന്‍ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി, ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ പ്രധാന മത്സരങ്ങളായ സൂപ്പര്‍ സീരീസ്, ഗോള്‍ഡ് സീരീസ്, വേള്‍ഡ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയിൽ പങ്കെടുക്കുമ്പോഴും മത്സര ശേഷമുള്ള മാധ്യമ പരിപാടികളിലും പ്രണോയിയുടെ ജഴ്‌സിയില്‍ ഫെഡറല്‍ ബാങ്ക് ലോഗോ പ്രദര്‍ശിപ്പിക്കും. ബ്രാന്‍ഡ് പ്രചരണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തേക്കാണ് പ്രണോയ് ഫെഡറല്‍ ബാങ്കുമായി സഹകരിക്കുക.

Bdb
" അവസരത്തിനൊത്ത് ഉയര്‍ന്ന് ഉയരങ്ങള്‍ കീഴടക്കുക എന്ന ഇന്ത്യന്‍ യുവത്വത്തിന്റെ അഭിലാഷങ്ങളുടെ പ്രതീകമാണ് പ്രണോയ്. ഞങ്ങളുടെ ഇടപാടുകാരുടെയും ജീവനക്കാരുടെയും ശരാശരി പ്രായം പ്രണോയിയുടെ പ്രായത്തിനു തുല്യമാണ്. കായിക രംഗത്തെ ചാമ്പ്യന്‍ എന്ന നിലയില്‍ ഇന്ത്യയുടെ വൈവിധ്യത്തെ പ്രണോയ് വ്യക്തപ്പെടുത്തുന്നുണ്ട് . ഏറ്റവും ബഹുമാനിക്കപ്പെടുന്നതിനുള്ള പരിശ്രമമാണ് ഫെഡറൽ ബാങ്കിനെയും പ്രണോയിയെയും ഒരുമിപ്പിക്കുന്ന ഘടകം," ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം. വി. എസ്. മൂര്‍ത്തി പറഞ്ഞു.
   
      
"ഫെഡറല്‍ ബാങ്കുമായുള്ള ഈ സഹകരണം ഇന്ത്യയില്‍ ബാഡ്മിന്റന്‍ കളിയുടെ പെരുമ ഉയര്‍ത്താന്‍ സഹായിക്കുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. ലോകത്തൊട്ടാകെ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുമ്പോൾ ഫെഡറല്‍ ബാങ്ക് എന്നെ പിന്തുണയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്," എച്ച് എസ്. പ്രണോയ് പറഞ്ഞു.
 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു