സിറാജിനെക്കൊണ്ട് തുടര്‍ച്ചയായി 10 ഓവറും എറിയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു ; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

google news
DWF

കൊളംബോ: ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കാരുടെ ഹീറോയായ മുഹമ്മദ് സിറാജിനെക്കൊണ്ട് തുടർച്ചയായ 10 ഓവറും ബൗൾ ചെയ്യിക്കാൻ തനിക്കാഗ്രഹം ഉണ്ടായിരുന്നെന്നും,ടീം ട്രെയിനർ ഇടപെട്ടാണ് തന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ടീം ക്യാപ്റ്റനായ രോഹിത് ശർമ്മ. ഫൈനലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

enlite ias final advt

 
'സിറാജിന്റെ തുടക്കം തന്നെ ഗംഭീരമായിരുന്നു. രണ്ടാം ഓവറിൽ ലങ്കയുടെ 4 വിക്കറ്റുകളാണ്‌ സിറാജ് കൊയ്തത്. ഫൈനലിൽ തുടർച്ചയയായി 7 ഓവറുകൾ സിറാജ് എറിഞ്ഞിരുന്നു, അതിലാറ് വിക്കറ്റുകളും വീഴ്ത്തി.സിറാജിനെക്കൊണ്ട് തുടർച്ചയയായ പത്തു ഓവറുകളുമെറിയിച്ചു താരത്തിന്റെ ഫോം പരമാവധി ഉപയോഗിക്കാനാണ്  ആലോചിച്ചത്,  എന്നാൽ ഏഴു ഓവറുകൾ പൂർത്തിയാക്കിയതിനു പിന്നാലെ സിറാജിന്റെ സ്പെൽ നിർത്താനുള്ള ട്രെയ്‌നറുടെ സന്ദേശമെത്തി. ലോകകപ്പ് അടുത്തെത്തി നിൽക്കെ താരത്തിന് ഓവർലോഡ്  നൽകേണ്ടെന്നായിരുന്നു പറഞ്ഞത്. പരിശീലകന്റെ നിർദ്ദേശം മാനിച്ചാണ് സിറാജിനെ പിൻവലിച്ചതെന്ന് രോഹിത് പറഞ്ഞു. 

READ ALSO.....വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതി നിലനില്‍ക്കില്ല'; ബലാത്സംഗ കേസ് ഹൈക്കോടതി റദ്ദാക്കി
 

സിറാജിന്റെ രണ്ടാം ഓവറിൽ തന്നെ ലങ്ക പുറത്തായിരുന്നു ഓവറിൽ നാല് വിക്കറ്റുകളാണ്‌ സിറാജ് വീഴ്ത്തിയത്. ഏഴു ഓവറിൽ ഒരു മെയ്ഡൻ അടക്കം 21 റൺസ് വഴങ്ങിയാണ് തജാരം ആര് വിക്കറ്റ് നേടിയത്. മത്സരത്തിലെ താരം സിറാജായിരുന്നു.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം