മലയാളിയായ ആനന്ദ് എഎസ്, ടാനിഷ് ജോര്‍ജ് മാത്യു, വിശാല്‍ ഗ്രീവല്‍, ശ്രീഹരി നടരാജ് എന്നിവരടങ്ങുന്ന ടീമാണ് മെഡല്‍ ലക്ഷ്യമിട്ട് ഇന്ന് ഫൈനലിനിറങ്ങുന്നത്.
ഇന്നു നടന്ന സെമിയില്‍ ദേശീയ റെക്കോഡ് തകര്‍ത്ത പ്രകടനവുമായാണ് അവര്‍ കലാശപ്പോരിന് യോഗ്യത നേടിയത്. മൂന്ന് മിനിറ്റ് 21.22 സെക്കന്‍ഡിലായിരുന്നു ടീമിന്റെ ഫിനിഷിങ്. ഇതോടെ 2019-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അന്നത്തെ ഇന്ത്യന്‍ ടീം സ്ഥാപിച്ച മൂന്ന് മിനിറ്റ് 23.72 സെക്കന്‍ഡ് എന്ന സമയമാണ് പഴങ്കഥയായത്. ആ ടീമിലും ആനന്ദും ടാനിഷും ശ്രീഹരിയും ഭാഗമായിരുന്നു. 8:39.64 എന്ന സമയത്തിനുള്ളില്‍ ഹീറ്റ്‌സില്‍ എട്ടാം സ്ഥാനത്തെത്തിയ വനിതകളുടെ 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ടീമും ഇന്ന് ഫൈനലില്‍ മത്സരിക്കുന്നുണ്ട്.
മണിപ്പൂരിലെ അക്രമത്തിന് ഇരയായവർക്ക് വിജയം സമർപ്പിച്ച് നവോറെം റോഷിബിന ദേവി
നേരത്തെ ശ്രീഹരി നടരാജ്, ലികിത് സെല്‍വരാജ്, സാജന്‍ പ്രകാശ്, ടാനിഷ് മാത്യു എന്നിവരടങ്ങിയ 400×100 മീറ്റര്‍ മെഡ്‌ലീ റിലേ ടീമിന് മെഡല്‍ നഷ്ടമായിരുന്നു. 3:40.84 എന്ന സമയത്തിനുള്ളിലായിരുന്നു ടീമിന്റെ ഫിനിഷിങ്. മെഡല്‍ കൊയ്യാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സമയം കുറിച്ചായിരുന്നു ടീം ഫൈനല്‍ പൂര്‍ത്തിയാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം