രാജ്കോട്ട് (ഗുജറാത്ത്): ഇംഗ്ലണ്ട് ക്രിക്കറ്റർ രെഹാൻ അഹ്മദിന്റെ വിസയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമായതായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബുധനാഴ്ച രാവിലെ വിസ ലഭിച്ചതായും അത് വേഗത്തിൽ ലഭ്യമാക്കാൻ ബി.സി.സി.ഐയും സർക്കാറും നല്ല രീതിയിൽ പ്രയത്നിച്ചെന്നും അദ്ദേഹം അറിയിച്ചു. സാഹചര്യം നല്ല രീതിയിൽ കൈകാര്യം ചെയ്ത രെഹാൻ അഹ്മദിനെ സ്‌റ്റോക്‌സ് അഭിനന്ദിക്കുകയും ചെയ്തു.
‘ഏതൊരാൾക്കും അതിനായി കാത്തിരിക്കേണ്ടി വരുന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്നാൽ, ഭാഗ്യവശാൽ ഇന്ന് രാവിലെ അത് ലഭിച്ചു. വേഗത്തിൽ അദ്ദേഹത്തിന് വിസ നൽകാൻ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും ബി.സി.സി.ഐയും ഇന്ത്യ സർക്കാറും നല്ല രീതിയിൽ പ്രവർത്തിച്ചു’ -സ്റ്റോക്സ് അറിയിച്ചു.
സിംഗിൾ എൻട്രി വിസ മാത്രമേ ഉള്ളൂവെന്ന കാരണത്താൽ താരത്തെ കഴിഞ്ഞ ദിവസം ഗുജറാത്ത് രാജ്കോട്ടിലെ ഹിരാസർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുമ്പുള്ള ഇടവേളക്കിടെ അബൂദബിയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. ഇതോടെ പ്രശ്നപരിഹാരമാകുന്നത് വരെ ഇംഗ്ലണ്ട് ടീം അംഗങ്ങൾ എയർപോർട്ടിൽ കാത്തിരുന്നു. രണ്ട് ദിവസത്തെ താൽക്കാലിക വിസ അനുവദിച്ച അധികൃതർ രെഹാൻ ആവശ്യമായ രേഖകൾ സമർപ്പിച്ചതോടെ വേഗത്തിൽ വിസ ലഭ്യമാക്കുകയായിരുന്നു.
- സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
- ഏകദിനത്തിലെ ആൾറൗണ്ടർമാരിൽ ഒന്നാം റാങ്കിൽ മുഹമ്മദ് നബി
- കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
- തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക