വാട്‌സ്ആപ്പിന്റെ പുതിയ അഞ്ചു ഫീച്ചറുകള്‍

google news
Tired of typing long WhatsApp messages? Feature to address this coming soon…

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന അഞ്ചു ഫീച്ചറുകള്‍ പരിശോധിക്കാം.

1. മെറ്റീരിയല്‍ ഡിസൈന്‍ ത്രീ:

മെറ്റീരിയല്‍ ഡിസൈന്‍ ത്രീ മാര്‍ഗനിര്‍ദേശം അനുസരിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വൈകാതെ തന്നെ റീഡിസൈന്‍ഡ് സ്വിച്ചുകളും ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടണുകളും ലഭ്യമാകും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. 

Read More:വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയി

2. സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍:

സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിന് ഉപയോക്താവിന് പൂര്‍ണ അനുമതി നല്‍കുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റ്. വിന്‍ഡോസ്, ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വൈകാതെ തന്നെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും

3.ഷോര്‍ട്ട് വീഡിയോ മെസേജുകള്‍:

ഷോര്‍ട്ട് വീഡിയോയിലൂടെ ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍.60 സെക്കന്‍ഡ് വീഡിയോ ഷൂട്ട് ചെയ്ത് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കുവെയ്ക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം. 

4. വാട്‌സ്ആപ്പ്- മള്‍ട്ടി അക്കൗണ്ട്:

ഒരു സിംഗിള്‍ ഡിവൈസില്‍ തന്നെ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ രണ്ടു അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കുന്നതിന് രണ്ട് ഡിവൈസുകള്‍ വേണം

5. മെറ്റ ക്വസ്റ്റ് കോമ്പാറ്റമ്പിലിറ്റി 

ഡിവൈസുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫീച്ചറാണിത്. നിലവിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിനെ മെറ്റ ക്വസ്റ്റ് ഡിവൈസുമായി ബന്ധിപ്പിക്കുന്ന ഫീച്ചറാണിത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം