ജി മെയിലിന്റെ ഇൻബോക്സിലേക്ക് വരുന്ന അനാവശ്യ ഇ മെയിലുകൾ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള മാർഗം ഒരുക്കുകയാണ് ഗൂഗിൾ. ജി മെയിൽ ഉപയോഗിക്കുന്നവർക്ക് ഇനി ഈ സൗകര്യം ഉപയോഗിച്ചു ഒറ്റയടിയ്ക്ക് 50 മെയിലുകൾ വരെ ഡീലിറ്റാക്കാം. ജി മെയിലിന്റെ ആൻഡ്രോയിഡ് 2023.08.20.561750975 വേർഷനിലാണ് പുതിയ ഫീച്ചർ ലഭിക്കുന്നത്.
സാംസങ് ഗാലക്സി, പിക്സൽ ഉപഭോക്താക്കൾക്കും ആൻഡ്രോയിഡ് 13, 14 വേർഷനുകളിലുള്ളവർക്കും നിലവിൽ ഈ അപ്ഡേറ്റ് ലഭിക്കും. വൈകാതെ മറ്റ് ഫോണുകളിലും ഈ അപ്ഡേഷൻ ലഭിക്കുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ ഫോണുകളിൽ ഇത് ലഭിച്ചേക്കും. പുതിയ അപ്ഡേഷൻ ജി മെയിൽ ആപ്പിലെ സെലക്ട് ഓൾ എന്ന ലേബലിൽ ഉണ്ടാകും. ആദ്യത്തെ 50 ഇ മെയിലുകളാണ് ഇതിൽ സെലക്ട് ചെയ്യുന്നത്.
ഡീലിറ്റ് ചെയ്യേണ്ടാത്ത ഇ മെയിലുകൾ അൺചെക്ക് ചെയ്ത് ഒഴിവാക്കാനാകും. ജി മെയിലിന്റെ വെബ് വേർഷനിൽ നേരത്തെ തന്നെ ഈ സെറ്റിങ്സ് ഉണ്ട്. ജി മെയിലിന്റെ സൗജന്യ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഇത് ഏറെ സഹായകരമാണ്. 15 ജിബി മാത്രമാണ് അതിലുള്ളത്. മെയിലിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പ്രധാനമായും ജി മെയിലിലെ സ്പേസിൽ കടന്നു കയറുന്നത്. ഇ മെയിലുകൾ നീക്കം ചെയ്താൽ വലിയൊരളവിൽ സ്പേസ് ലാഭിക്കാനാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം