ആയിരം രൂപയ്ക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ ഇറക്കി ജിയോ

google news
jio bharat

വെറും 999 രൂപയ്ക്ക് ഇന്റർനെറ്റ് ഫീച്ചറോട് കൂടിയുള്ള മൊബൈൽ അവതരിപ്പിച്ച് റിലൈൻസ് ജിയോ. ഇന്റര്‍നെറ്റ് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫോണ്‍ എന്ന നിലയിൽ പുറത്തിറക്കിയ ഈ ഫോണിൻറെ പേര് 'ജിയോഭാരത്' എന്നാണ്. 

ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്ക് മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനുള്ള എന്നാല്   7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭിക്കുമെന്ന് ജിയോ അറിയിച്ചു. 1.77-ഇഞ്ച് വലിപ്പമുള്ള ക്യൂവിജിഎടിഎഫ്ടി സ്‌ക്രീനും 1000എംഎഎച് ബാറ്ററിയും ആണ് മാറ്റ് സവിശേഷതകൾ.

Read More: ഈ ഡിക്കു മുന്നിൽ ഹാജരായി അനിൽ അംബാനി

എഫ്എം റേഡിയോ, ജിയോ സിനിമ, ജിയോസാവന്‍, യുപിഐ പേമെന്റ് സംവിധാനമായ ജിയോപേ തുടങ്ങിയ ആപ്പുകള്‍ പ്രീ-ഇന്‍സ്‌റ്റോള്‍ ചെയ്താണ് ഫോണ്‍ ലഭിക്കുന്നത്. 128ജിബി മൈക്രോഎസ്ഡി കാര്‍ഡും ഫോണ്‍ സ്വീകരിക്കും.  സിം ലോക് ചെയ്തിരിക്കുകയാണ്. മറ്റു കമ്പനികളുടെ സിം ഇടാനാവില്ല.  പ്രതിമാസം 123 രൂപ ആയിരിക്കും വരിസംഖ്യ. ഇതിനൊപ്പം 14ജിബി ഡേറ്റയും ലഭിക്കും. വാര്‍ഷിക പ്ലാനിന് 1234 രൂപ നല്‍കണം. ഇതിന് 168ജിബി ഡേറ്റ ലഭിക്കും.

ഇന്ത്യയിൽ ഇപ്പോഴും 250 ദശലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കൾ 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്നും സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ എല്ലാവരിലുമെത്തിക്കാന്‍ കഴിയുന്ന പരമാവധി മാർഗങ്ങൾ തേടുമെന്നും . പുതിയ ജിയോ ഭാരത് ഫോൺ ആ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പാണെന്നും റിലയൻസ് പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം