ഐഫോണ്‍ നിർമാണത്തിലേക്ക് ഇനി ടാറ്റയും ചുവടുവയ്ക്കുന്നു

google news
tata

ബാംഗ്ലൂർ: ഐഫോണുകളുടെ നിർമ്മാണ രംഗത്തേക്ക് ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പും ചുവടുവയ്ക്കുന്നു. ഈ ഓഗസ്റ്റോടെ ആപ്പിൾ ഐഫോൺ കരാർ നിർമ്മാതാക്കളായ വിസ്‌ട്രേണിന്‍റെ നിർമാണശാല ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ തീരുമാനമെന്നാണ് വിവരം. ഒരു ഇന്ത്യൻ കമ്പനി ഐഫോണുകളുടെ നിർമാണ രംഗത്തേക്കിറങ്ങുന്നത് ഇത് ആദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്.

Read More: ചാറ്റ്ജിപിടിയെ വെല്ലാൻ ഇലോൺ മസ്കിന്റെ ‘xAI’

ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് കർണാടകയിലെ വിസ്‌ട്രോൺ കോർപ്പ് ഫാക്ടറിയാണ് .ഏകദേശം 600 കോടി ഡോളറിന്‍റെ ഇടപാടായിരിക്കും ഇതിന്റെ ഭാഗമായി നടക്കുക. കൂടാതെ 10000 ഓളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഐഫോൺ 14 ഇവിടെ വെച്ചാണ് നിർമിക്കുന്നത്. 

2024 വരെ ഏകദേശം 180 കോടി ഐഫോണുകൾ നിർമിക്കാനുള്ള കരാറാണ് നിലവിൽ വിസ്‌ട്രോൺ ഏറ്റെടുത്തിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഈ ഐഫോണുകൾ നിർമ്മിക്കാനുള്ള ചുമതല ഇനി മുതൽ ടാറ്റ ഗ്രൂപ്പിനായിരിക്കും. തായ് വാൻ കമ്പനികളായ വിസ്‌ട്രോണും ഫോക്‌സ്‌കോണുമാണ് ആപ്പിളിന്റെ പ്രധാന കരാർ നിർമാതാക്കൾ.

ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ 80 ശതമാനവും ആപ്പിളിന്റെ സംഭാവനയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബാക്കി 20 ശതമാനം സാംസംഗും മറ്റ് ചില ബ്രാൻഡുകൾക്കും അവകാശപ്പെട്ടതാണ്. ഉപ്പ് മുതൽ സാങ്കേതിക സേവനങ്ങൾ വരെയുള്ളവയിൽ ടാറ്റയുടെ കൈയ്യൊപ്പുണ്ട്. ഇപ്പോഴിതാ ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിലേക്കും ഇ-കൊമേഴ്‌സിലേക്കും ചുവടുവെക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം