ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നവര്‍ക്ക് ജീവിക്കാനുള്ള വക നല്‍കാനുള്ള ശ്രമം നടത്തുമെന്ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിൽ നിരവധി ഫോളോവേഴ്സുള്ള ഒരാള്‍ 100,000 ഡോളര്‍ (76,275 പൗണ്ട്) ലഭിച്ചു എന്നും അവകാശവാദമുന്നയിച്ചിരുന്നു. ട്വിറ്റര്‍ നിലനില്‍ക്കുന്ന സമൂഹ മാധ്യമ ഇടം കൂടെ അധീനതയിലാക്കാനായി, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘ത്രെഡ്‌സ്’ അവതരിപ്പിച്ച് ആഴ്ചകള്‍ക്കുളളിലാണ് മസ്‌കിന്റെ കമ്പനി പുതിയ നീക്കം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Read More: വർക്കല വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ഭയത്തോടെ ഓർത്തെടുത്ത് സരസമ്മ
ട്വിറ്റര്‍ ബ്ലൂ വരിക്കാരാകുന്നവര്‍ക്കു മാത്രമാണ് നിലവിൽ അർഹതയുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ തങ്ങളുടെ പോസ്റ്റുകള്‍ക്ക് 50 ലക്ഷം ഇംപ്രഷന്‍സ് എങ്കിലും ലഭിച്ചിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.(ഒരാളുടെ പോസ്റ്റുകള്‍ എത്ര തവണ കണ്ടു എന്നതിന്റെ എണ്ണമാണ് ഇംപ്രഷന്‍സ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്). ട്വിറ്ററിനു ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ നിന്നായിരിക്കും ഈ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള പണം നല്‍കുക. യോഗ്യരായ എല്ലാ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഈ മാസം അവസാനം ആകുമ്പോള്‍ എങ്കിലും ഈ സേവനം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതത്രെ. യോഗ്യരായവര്‍ അപേക്ഷ നല്‍കണം.
ഈ മാസം അവസാനം മുതല്‍ മാത്രമാണ് പണം നല്‍കി തുടങ്ങുന്നതെന്നു ട്വിറ്റര്‍ പറയുന്നുണ്ടെങ്കിലും പലര്‍ക്കും ഇപ്പോള്‍ തന്നെ പ്രതിഫലം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് ഷിബെറ്റൊഷി നക്കമോട്ടോ അത്തരത്തിലൊരാളാണ്. തനിക്ക് 37,050 ഡോളര്‍ലഭിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. രചയിതാവായ ആഷ്‌ലി സെയ്ന്റ് ക്ലെയര്‍ (7,153 ഡോളര്‍), പോഡ്കാസ്റ്റര്‍ ബെനി ജോണ്‍സണ്‍ (5,455 ഡോളര്‍) തുടങ്ങിയവരും തങ്ങള്‍ക്ക് ട്വിറ്റര്‍ പണം തന്നു എന്നു വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ‘സെല്‍ഫ് റ്റോട്ട് ബ്രെയിന്‍സര്‍ജന്‍’ എന്നു വിശേഷിപ്പിച്ച ഒരു ഉപയോക്താവ് തനിക്ക് 107,247 ഡോളര്‍ ലഭിച്ചു എന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്ക് 17,000 ലേറെയെ ഫോളേവേഴ്സ് ഉള്ളു . അതിനാൽത്തന്നെ പണം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും വ്യക്തമല്ല. ഇംപ്രഷന്‍സിന്റെ കാര്യത്തിൽ ഭാവിയില്‍ ഇളവു വരുത്തുമോ എന്നതും ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം