ന്യൂഡൽഹി: ഇന്ത്യയിൽ പൊലീസ് സ്റ്റേഷൻ ആക്രമണമുൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതികളായ മൂന്ന് ഖാലിസ്താൻ ആക്ടിവിസ്റ്റുകൾ കാനഡയിൽ പിടിയിൽ. കാനഡയുടെ ഇമിഗ്രേഷൻ അതോറിറ്റിയാണ് ഇവരെ പിടികൂടിയത്. സത്ബിർ സിങ്, ജസ്വീന്ദർ സിങ്, പരാമിന്ദർ സിങ് എന്നിവരാണ് പിടിയിലായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
Read More: രണ്ടു പ്രതികളെ കൈമാറണമെന്ന തുർക്കിയയുടെ ആവശ്യം തള്ളി സ്വീഡൻ കോടതി
കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയാണ് ഇവരെ പിടികൂടിയത്. ലണ്ടനിൽ നിന്നും കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ എത്തിയതായിരുന്നു മൂവരും. കാനഡയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച കുറ്റത്തിനാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം പോർച്ചുഗീസ് പാസ്പോർട്ടാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സുരക്ഷ മുൻനിർത്തി അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് കാനഡയുടെ നിലപാട്. പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിന് നേരെ ആക്രമണം നടത്തിയവരാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ അറിയിപ്പൊന്നും കാനഡയിൽ നിന്നും പഞ്ചാബ് പൊലീസിന് ലഭിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം