ബേയ്ജിംഗ്: ചൈനയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗാൻസുവിലുണ്ടായ ഭൂചലനത്തില്‍ 111 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.തിങ്കളാഴ്ച്ച രാത്രി 11.59നാണ് ഭൂകമ്പമുണ്ടായത്. ഈ പ്രദേശത്ത് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
റെക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഈ പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് വൈദ്യുതി, ജലവിതരണം മുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ രാത്രി വൈകിയും പരിശോധന തുടരുകയാണ്. കെട്ടിടങ്ങള്‍ തകര്‍ന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.