ഗാസ: ഗാസയിലെ അഭയാർഥി ക്യാമ്പിൽ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ. മാഗ്സി ക്യാമ്പിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ഗുരുതര പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസുകൾ ബോംബിട്ട ഇസ്രായേൽ ഗസ്സയിൽ യു.എൻ സ്കൂളും ബോംബുവർഷത്തിൽ തകർത്തിരുന്നു. ജബലിയ അഭയാർഥി ക്യാമ്പിലെ അൽഫഖൂറ സ്കൂളിനുനേരെയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ തീതുപ്പിയത്. ആയിരങ്ങൾ അഭയംതേടിയതായിരുന്നു സ്കൂൾ. 20 പേരുടെ മരണം സ്ഥിരീകരിച്ച സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
വടക്കൻ ഗസ്സയിലെ അൽസഫ്താവിയിൽ മറ്റൊരു സ്കൂൾ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് തുടർച്ചയായ രണ്ടാം ആക്രമണം. ഗസ്സയിലെ അൽഅസ്ഹർ സർവകലാശാലക്കുനേരെയും ശനിയാഴ്ച ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. ഇവിടെ എത്രപേർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല. നേരത്തെ ഗസ്സ ഇസ് ലാമിക് സർവകലാശാലയും അൽഅഖ്സ സർവകലാശാലയും ആക്രമിക്കപ്പെട്ടിരുന്നു. യു.എന്നിനു കീഴിലെ 50ഓളം കെട്ടിടങ്ങൾക്കുനേരെ ഇതിനകം ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിൽ ഗസ്സയിൽ മാത്രം 112,000 പേർ അഭയം തേടിയ 25 കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച മാത്രം ഗസ്സയിൽ രണ്ട് മസ്ജിദുകൾ കൂടി ഇസ്രായേൽ തകർത്തു. അൽസബ്റയിലെ അലി ബിൻ അബീതാലിബ് മസ്ജിദ്, അൽഇസ്തിജാബ മസ്ജിദ് എന്നിവയാണ് ബോംബിങ്ങിൽ ചാരമാക്കപ്പെട്ടത്.ആക്രമണം ശക്തമാക്കുകയും കരസേന വളയുകയും ചെയ്ത വടക്കൻ ഗസ്സയിൽനിന്ന് ഇതിനകം എട്ടു മുതൽ 10 ലക്ഷം വരെ പേർ തെക്കൻ ഗസ്സയിലേക്ക് മാറിയതായി യു.എൻ വക്താവ് ഡേവിഡ് ഷാട്ടർഫീൽഡ് വ്യക്തമാക്കി. മൂന്നര മുതൽ നാലു ലക്ഷംവരെ പേർ ഇപ്പോഴും വടക്കൻ മേഖലയിൽ തുടരുന്നുണ്ട്. ഇവർക്ക് ഒഴിയാനായി ശനിയാഴ്ച പകൽ 11നും രണ്ടിനുമിടയിൽ സമയം അനുവദിച്ചിരുന്നു.
മന്ത്രി ആര്. ബിന്ദുവിന് കണ്ണട വാങ്ങാന്‍ 30500 രൂപ; പൊതുഖജനാവില്‍നിന്ന് അനുവദിച്ച് സർക്കാർ
ഇരുമേഖലകളെയും ബന്ധിപ്പിക്കുന്ന സലാഹുദ്ദീൻ റോഡ് ഇതിനായി തുറന്നുനൽകുമെന്നുമായിരുന്നു ഇസ്രായേൽ അറിയിപ്പ്. അറിയിപ്പ് ലഭിച്ച് നാടുവിട്ടവർക്കുനേരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ട് തെരുവുകളിൽ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു