​വെ​യ​ർ​ഹൗ​സ് ബോം​ബി​ട്ട് ത​ക​ർ​ത്തു; സൈ​നി​ക ടാ​ങ്കു​ക​ള​ട​ക്കം ആ​​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി; ​ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

google news
gaza

chungath new advt

ഗാസ: ‘സൈ​നി​ക ടാ​ങ്കു​ക​ള​ട​ക്കം ആ​​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. എ​ല്ലാ​യി​ട​ത്തു​നി​ന്നും വെ​ടി​യൊ​ച്ച കേ​ൾ​ക്കാ​മാ​യി​രു​ന്നു. എ​ല്ലാ​വ​രും കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ വി​ളി​ച്ചു​പ​റ​ഞ്ഞു’ -ഗാസ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ അ​ൽ ശി​ഫ​യി​ൽ അതിക്രമിച്ചുകയറി ഇസ്രായേൽ സേ​ന നടത്തിയ ഭീകരത എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ ഉ​മ​ർ സാ​കൂ​ത്ത് വിവരിച്ചു. രോ​ഗി​ക​ളെ​യ​ട​ക്കം അവർ പി​ടി​കൂ​ടി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന ​വെ​യ​ർ​ഹൗ​സ് ബോം​ബി​ട്ട് ത​ക​ർ​ത്തു. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം ച​കി​ത​രാ​യി ഓ​ടു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു എ​ല്ലാ​യി​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഉ​പ​രോ​ധ​ത്തി​നും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വെ​ടി​വെ​പ്പി​നു​മൊ​ടു​വി​ലാണ് ഇ​സ്രാ​യേ​ൽ​ സേ​ന ആ​ശു​പ​ത്രിയി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റിയത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ്രാ​ദേ​ശി​ക സ​മ​യം ഒ​മ്പ​തോ​ടെ വെ​ടി​യു​തി​ർ​ത്തും ബോം​ബെ​റി​ഞ്ഞും ആ​ശു​പ​ത്രി ഗേ​റ്റും മ​തി​ലും ത​ക​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഉ​ള്ളി​ൽ ക​ട​ന്ന സേ​ന നി​ര​വ​ധി​പേ​രെ പി​ടി​കൂ​ടി​യ​താ​യി റി​പ്പോ​ർ​ട്ട് . വി​വ​സ്ത്ര​രാ​ക്കി​യും ക​ണ്ണു​കെ​ട്ടി​യും ഇ​വ​രെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ആ​​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഡോ​ക്ട​ർ​മാ​രും അ​ഭ​യം തേ​ടി​യെ​ത്തി​യ​വ​രു​മ​ട​ക്കം 200ഓ​ളം പേ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്.

read also...കാറിനുള്ളിൽ മൂർഖൻ; പുറത്തുചാടിക്കാൻ ഫിനോയിൽ തളിച്ചു; അപകടാവസ്ഥയിലായ പാമ്പിന് അടിയന്തര ചികിത്സ; സംഭവം കർണാകയിൽ

ആ​ശു​പ​ത്രി​ക്ക​ടി​യി​ലെ ഭൂ​ഗ​ർ​ഭ തു​ര​ങ്ക​ത്തി​ൽ ഹ​മാ​സ് സൈ​നി​ക കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​തി​ക്ര​മം. ഹ​മാ​സും ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യവും പ​ല ത​വ​ണ ആ​രോ​പ​ണം നി​ഷേ​ധി​ച്ചി​ട്ടും ആ​ശു​പ​ത്രി പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദി​വ​സ​ങ്ങ​ളാ​യി ചു​റ്റും ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ സേ​ന. ഇ​ന്ധ​നം തീ​ർ​ന്ന് വൈ​ദ്യു​തി​യും വെ​ള്ള​വും മ​രു​ന്നു​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ൽ ദു​രി​ത ജീ​വി​തം ന​യി​ച്ചി​രു​ന്ന ന​വ​ജാ​ത ശി​ശു​ക്ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ജീ​വ​ൻ ഇ​തോ​ടെ കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ലാ​യി. ആ​ശു​പ​ത്രി​ക​ളെ കു​രു​തി​ക്ക​ള​മാ​ക്കു​ന്ന ഇ​​സ്രാ​യേ​ൽ ന​ട​പ​ടി​യെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ​ട​ക്കം ലോ​ക​രാ​ജ്യ​ങ്ങ​ൾ അ​പ​ല​പി​ച്ചി​ട്ടു​ണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു