ദക്ഷിണ റഷ്യന്‍ പ്രദേശമായ ഡാഗെസ്താനിലെ റണ്‍വേയില്‍ പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. ഗാസയിലെ ഇസ്രായേല്‍ നടപടിയെ അപലപിക്കാനാണ് ഇവര്‍ ഒത്തുകൂടിയതായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഖച്കലയിലെ വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അപ്രതീക്ഷിതമായാണ് പ്രതിഷേധക്കാരെത്തിയത്. ഇവര്‍ റണ്‍വേ പിടിച്ചെടുക്കുകയും റണ്‍വേ അടയ്ക്കുകയും ചെയ്തു. ഇതോടെ റഷ്യന്‍ ഏവിയേഷന്‍ അതോറിറ്റി മഖച്കലയിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
പ്രതിഷേധക്കാരുടെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധക്കാരുടെ വലിയ സംഘങ്ങള്‍ എയര്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നതും തുടര്‍ന്ന് ഉള്ളിലെ മുറികള്‍ തകര്‍ക്കുന്നതും കാണാം.പലസ്തീന്‍ പതാക വീശി അള്ളാഹു അക്ബര്‍ എന്ന് വിളിച്ച് പ്രതിഷേധക്കാര്‍ വിമാനത്താവള കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.മുദ്രാവാക്യങ്ങള്‍ വിളിച്ച് ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് വരുന്ന വിമാനങ്ങളിലെ യാത്രക്കാരെ തിരഞ്ഞുപിടിക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ ബലം പ്രയോഗിച്ച് വാതിലുകള്‍ തുറക്കുന്നതും ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മോശമായ ഭാഷയില്‍ ആക്രോശിക്കുന്നതും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.ഇതിലൊരാള്‍ വിമാനത്താവള ജീവനക്കാരോട് ദേഷ്യപ്പെടുന്നുണ്ട്. ‘ഇവിടെ ഇസ്രായേലികളില്ലെന്ന് ഒരു സ്ത്രീ റഷ്യന്‍ ഭാഷയില്‍ പറയുന്നതും കേള്‍ക്കാം.ഇസ്രായേല്‍ പൗരന്മാരെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പല മാധ്യമങ്ങളും അവകാശപ്പെടുന്നുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലികളെയും ജൂതന്മാരെയും സംരക്ഷിക്കണമെന്ന് റഷ്യന്‍ അധികാരികളോട് ഇസ്രായേല്‍ ആവശ്യപ്പെട്ടു.മോസ്‌കോയിലെ ഇസ്രായേല്‍ അംബാസഡര്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജറുസലേമിലെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.’ഇസ്രായേല്‍ പൗരന്മാരെയും ജൂതന്മാരെയും എവിടെയും ഉപദ്രവിക്കാനുള്ള ഏതൊരു ശ്രമത്തെയും ഇസ്രായേല്‍ ഗൗരവമായി കാണുന്നു,” പ്രസ്താവനയില്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം