ഗാസസിറ്റി: ഇസ്രയേൽ ഉപരോധത്തിന്റെ ഫലമായി ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം ഉടൻ നിലച്ചേക്കും. വൈദ്യുതി ലഭ്യത കുറഞ്ഞതാണ് ആശുപത്രി പ്രവർത്തനം നിലക്കാൻ കാരണം. ഗാസയിലെ 2.3 മില്ല്യൺ ജനങ്ങളാണ് വെളളവും ഭക്ഷണവും മരുന്നും ലഭ്യാമാകാതെ വലയുന്നത്.ആക്രമണത്തിൽ ഗാസയിലെ മരണ സംഖ്യ 6500 കടന്നു. ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ സൈന്യം സജ്ജമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അന്തിമ തീരുമാനം യുദ്ധകാല മന്ത്രിസഭയുടേത് ആണ്. വാർ കാബിനറ്റ് തീരുമാനം ഉടനെന്നും നെതന്യാഹു അറിയിച്ചു.ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവർത്തനങ്ങൾ ബുധനാഴ്ച രാത്രിയോടെ നിർത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയായ യു എൻ ആർ ഡബ്ലു എയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഹമാസിനോട് ഇന്ധനം ചോദിക്കൂവെന്നാണ് ഇസ്രയേൽ പറയുന്നത്. അഞ്ചു ലക്ഷത്തിലേറെ ഇന്ധനം ഹമാസ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ഇതിനിടെ, യുഎൻ ജനറൽ സെക്രട്ടറി ആന്റണിയോ ഗുട്ടെറസിന്റെ പ്രസ്താവനയിൽ ഇസ്രയേലിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. യുഎൻ പ്രതിനിധികൾക്ക് വിസ നിഷേധിച്ചെന്നും റിപ്പോർട്ടുണ്ട്. യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് 19 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഗാസയിൽ 700 ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം