ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിൽ സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്ന മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (പിഎംഎൽ–എൻ) നേതാവുമായ നവാസ് ഷരീഫ്, ഇമ്രാൻ ഖാന്റെ പിടിഐ ഒഴികെയുള്ള പാർട്ടികളെ സഖ്യത്തിനു ക്ഷണിച്ചു. ഇരു പാർട്ടികളും പരസ്പരം രാഷ്ട്രീയ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ രാഷ്ട്രീയ അസ്ഥിരതയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഇരു പാർട്ടികളും പ്രതിഞ്ജാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ ഇസ്‍ലാമാബാദിൽ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ പി.എം.എൽ-(എൻ) ശക്തമാക്കിയിരുന്നു. കേവല ഭൂരിപക്ഷമായ 133 സീറ്റിലെത്താൻ ഒരുപാർട്ടിക്കും കഴിയാത്ത സാഹചര്യത്തിൽ ചെറുകക്ഷികളുടെ നിലപാട് നിർണായകമാകും.17 സീറ്റുകൾ നേടിയ മുത്തഹിദ ക്വാമി മൂവ്‌മെൻ്റ്-പാകിസ്താൻ പാർട്ടിയുടെ പ്രതിനിധി സംഘം നവാസ് ശരീഫിനെയും ഷെഹ്ബാസ് ശരീഫിനെയും സന്ദർശിക്കുകയും സർക്കാർ രൂപീകരണത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തു. പി.പി.പിയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ, പി.എം.എൽ-എൻ മറ്റ് ചെറിയ പാർട്ടികളുമായി സഹകരിച്ച് സഖ്യസർക്കാരിനായി കൈകോർക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇമ്രാൻ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രർ 101 സീറ്റുകൾ നേടി ഒന്നാമതെത്തിയിട്ടുണ്ട്. പി.എം.എൽ-എൻ 75, പി.പി.പി 54, മുത്തഹിദ ക്വാമി മൂവ്‌മെൻ്റ് 17, മറ്റുള്ളവർ 12 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച കക്ഷിനില.
Read also: ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക