ലണ്ടൻ: പണിമുടക്ക് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. ശമ്പളം വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ അംഗീകരിച്ചതായി പ്രധാനമന്ത്രി ഋഷി സുനക്കാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പൊലീസുകാർക്ക് ഏഴ് ശതമാനവും അധ്യാപകർക്ക് 6.5 ശതമാനവും ജൂനിയർ ഡോക്ടർമാർക്ക് ആറ് ശതമാനവും വേതനം വർധിക്കും.
Read More: മോദിക്ക് ‘മഹത്തായ കുരിശ്’ നൽകി ആദരിച്ച് മക്രോൺ
തീരുമാനം അന്തിമമാണെന്നും ശമ്പളം സംബന്ധിച്ച് കൂടുതൽ ചർച്ചകളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 35 ശതമാനം വേതനവർധന ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ അഞ്ചു ദിവസം രംഗത്തിറങ്ങിയത് രാജ്യത്തെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം