മോസ്കോ: റഷ്യയില്‍ പുടിൻ ഭരണകൂടത്തെ ചലനം സൃഷ്ടിച്ച ശേഷം പിന്മാറിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗനി പ്രിഗോഷിന്‍റെ ആഡംബര വസതിയിൽ റെയ്ഡ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അദ്ദേഹത്തിന്റെ ആഡംബര വസതിയിലും ഓഫീസിലുമാണ് റെയ്ഡ്. റഷ്യൻ പോലീസിന്റെ നേതൃത്വത്തിൽ ജൂണ്‍ 25-ന് നടത്തിയ നീക്കത്തിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നു.
Read More: ഫാ. യൂജിന്‍ പെരേരയ്ക്ക് എതിരെ കേസ് എടുത്തതിൽ ശക്തമായ എതിർപ്പ് അറിയിച്ച് വി ഡി സതീശൻ
സ്വര്‍ണക്കട്ടികളും, വ്യത്യസ്തമായ വിഗ്ഗുകളും അദ്ദേഹത്തിന്റെ വസതിയിൽ നിന്നും പോലീസ് കണ്ടെത്തി. ഇതിന് പുറമെ ആയുധങ്ങളും, ഡോളറും റൂബിളുമടങ്ങുന്ന ധനശേഖരം, വാഗ്നർ നേതാവിന്റെ ശത്രുക്കളുടെ ചിത്രവും മാളികയിലുണ്ടായിരുന്നു. സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു ചീങ്കണ്ണിയെയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തി.
യെവ്ഗനി പ്രിഗോഷിന്‍റെ വസ്തുവകകളിൽ നിന്ന് 6.4 മില്യൺ ഡോളറും പോലീസ് കണ്ടെടുത്തു. വ്യത്യസ്ത ആളുകളുടെ ചിത്രങ്ങൾ പതിപ്പിച്ച പ്രിഗോഷിന്റെ പേരിലുള്ള നിരവധി പാസ്‌പോർട്ടുകളും അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്നു. 2022 മേയ് മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ വാഗ്നറിന് റഷ്യൻ ഭരണകൂടത്തിൽ നിന്ന് 86 ബില്യൺ റുബിൾ ലഭിച്ചിരുന്നുവെന്ന് പുതിൻ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം